പ്രതിബന്ധങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ട മനുഷ്യന്‍, ശാസ്ത്രലോകത്തെ കഴിവുറ്റ പ്രതിഭ… സ്റ്റീഫന്‍ ഹോക്കിംഗ്സ് വിടവാങ്ങി ..
തമോഗര്‍ത്തങ്ങളുടെ കളിത്തോഴന്‍, പ്രതിബന്ധങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ട മനുഷ്യന്‍, ശാസ്ത്രലോകത്തെ കഴിവുറ്റ പ്രതിഭ… സ്റ്റീഫന്‍ ഹോക്കിംഗ്സ് വിടവാങ്ങി .. *************************************************************************** വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് അങ്ങ് ബഹിരാകാശത്തെ അത്ഭുതങ്ങള്‍ ലോകത്തിന് തുറന്നുകാണിച്ച, പകരം വെയ്ക്കാനില്ലാത്ത പ്രതിഭാസം. ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെയാണ് ഹോക്കിംഗ്. എരിതീയില്‍ നിന്നുയര്‍ന്ന് ബഹിരാകാശത്തോളം വളര്‍ന്ന മനുഷ്യന്‍. കേവലം രണ്ടുവര്‍ഷം ആയുസ്സെന്ന് വിധിയെഴുതിയതാണ്, 1963 ല്‍. ശാസ്ത്രലോകത്തിന്റെ തിരുമുറ്റത്ത് ഹോക്കിംഗിന്റെ വീല്‍ചെയറുകള്‍ തിരിയാന്‍ തുടങ്ങിയിട്ട് അഞ്ചര പതിറ്റാണ്ടാകുന്നു. ഫ്രാങ്കിന്റെയും ഇസബെല്‍ ഹോക്കിംഗിന്റെയും പുത്രനായ 1942 ജനുവരി എട്ടിനാണ് സ്റ്റീഫന്‍ വില്യം ഹോക്കിംഗ് ജനിക്കുന്നത്. ബാല്യവും കൗമാരവും പിന്നിട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ബിരുദപഠനത്തിന് ശേഷം ക്രേംബ്രിഡ്ജില്‍ ഗവേഷണത്തിനുള്ള ഒരുക്കള്‍ക്കിടെയിലാണ് അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന ഗുരുതരമായ അസുഖം ബാധിച്ചത് . ഉടന്‍ മരണം എന്ന ഡോക്ടര്‍മാ...