Skip to main content

Posts

Showing posts from August, 2017
ഓണം ബക്രീദ് ആശംസകള്‍

വികസനവഴിയില്‍ പാറശ്ശാല മണ്ഡലം CK HAREENDRAN MLA

കുന്നത്തുകാൽ-പെരുങ്കടവിള റോഡിന്റെ പുനർനവീകരണപ്രവർത്തനം ഉദ്ഘാടനം ചെയ്തപ്പോൾ ------------------------------------------------------------------------ 13 വർഷങ്ങൾക്ക് മുൻപ് അവസാനമായി ടാർചെയ്ത കുന്നത്തുകാൽ-പെരുങ്കടവിള റോഡിന്റെ പുനർനവീകരണം ഇന്നുമുതൽ ആരംഭിച്ചു. 4.25 കോടിരൂപ ചിലവഴിച്ചാണ് റോഡ് അത്യാധുനിക രീതിയിൽ റബ്ബറൈസ്ഡ് ടാറിംഗ് നടത്തി നവീകരിക്കുന്നത്. 7 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിൽ 5.5 മീറ്റർ വീതിയിൽ 30 ബി.എം 30 ബി.സി എന്ന ക്രമത്തിൽ റബ്ബറൈസ്ഡ് ടാറിംഗ് നടത്തും, ഒരു കിലോമ ീറ്റർ ദൂരം പ്ലാസ്റ്റിക് ടാറിംഗ് ചെയ്യും. കൂടാതെ പ്രധാന കവലകളുടെ നവീകരണം, ട്രാഫിക് സൈൻ ബോർഡുകൾ,റോഡ് മാർക്കിംഗ്,ട്രാഫിക്ക് സുരക്ഷാ സംവിധാനമായ റിഫ്ളക്റ്റിങ് സ്റ്റഡുകൾ എന്നിവ സ്ഥാപിക്കും, ഡിസംബറോടെ പണിപൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. ചടങ്ങിൽ കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ് അരുൺ , വൈസ് പ്രസിഡന്റ് സജിത, പിഡബ്ലൂഡി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ,നാട്ടുകാർ,തുടങ്ങി നിരവധിപേർ സംബന്ധിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുകൊണ്ട് മണ്ണാംകോണം പാ...

"സൂര്യകാന്തിയ്ക്ക് " സൂര്യശോഭയേകിയ വിശിഷ്ടവ്യക്തികള്‍...... CK HAREENDRAN MLA

2016-17 അദ്ധ്യായന വര്‍ഷത്തില്‍ പാറശ്ശാല നിയോജകമണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും എസ്‌എസ്‌എല്‍‌സി, +2 , പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്ക്കും A+ നേടിയവരെയും ഉന്നത വിദ്യാഭ്യാസരംഗത്ത് മികവുപുലര്‍ത്തിയവരെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച സൌഹൃദ കൂട്ടായ്മ 'സൂര്യകാന്തി' ധനുവച്ചപുരം വി‌ടി‌എം‌എന്‍‌എസ്‌എസ് കോളേജ് ആഡിറ്റോറിയത്തില്‍ ബഹു.സഹകരണ ദേവസ്വം മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്തു . സാമൂഹിക , സാംസ്കാരിക,വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു . യോഗത്തില്‍ വച്ച് മണ്ഡലത്തിലെ 100% വിജയം നേടിയ പൊതുവിദ്യാലയങ്ങളെ മികവിന്റെ പുരസ്കാരം നല്കി ആദരിച്ചു . ഇക്കൊല്ലത്തെ +2 പരീക്ഷയില്‍ 1200-ല്‍ 1200 മാര്‍ക്കും നേടിയ അജയ് ശങ്കര്‍ അനിലിനെ 'മികവിനുള്ള പുരസ്കാരം' നല്കി ആദരിച്ചപ്പോള്‍ .. ഇക്കൊല്ലത്തെ +2 പരീക്ഷയില്‍ 1200-ല്‍ 1200 മാര്‍ക്കും നേടിയ അജയ് ശങ്കര്‍ അനിലിനെ 'മികവിനുള്ള പുരസ്കാരം' നല്കി ആദരിച്ചപ്പോള്‍ ..

ബഹു:കേരള സഹകരണ ടൂറിസം വകുപ്പ് മന്ത്രി ശ്രീ .കടകമ്പള്ളി സുരേന്ദ്രനോടൊപ്പം C K HAREEENDRAN MLA

ബഹു:കേരള സഹകരണ ടൂറിസം വകുപ്പ് മന്ത്രി ശ്രീ .കടകമ്പള്ളി സുരേന്ദ്രനോടൊപ്പം

മാരായമുട്ടം ഗവര്‍ണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്

മാരായമുട്ടം ഗവര്‍ണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് - ഔദ്യോഗിക പ്രഖ്യാപനം ബഹു; കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍വഹിച്ചു . ***************************************************************************** നെല്‍സണ്‍ മണ്ടേലയുടെ വാക്കുകള്‍ കടംകൊണ്ടുകൊണ്ട് തന്നെ ഞാന്‍ തുടങ്ങട്ടെ "Education is the most powerful weapon which you can use to change the world'. വിദ്യാഭ്യാസനയമാണ് ഒരു ജനതയുടെ പുരോഗതിക്കുള്ള പ്രധാന മാര്‍ഗം. കേരളത്തെ പിറകോട്ടടിപ്പിച്ചതും മുന്നോട്ട് കൊണ്ടുപോയതും വിദ്യാഭ്യാസനയമാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള വിദ്യാഭ്യാസനയം വളരെ വികലമായിരുന്നു. ഒരു ജനതയുടെ ചെറിയ ഒരു ശതമാനംപേര്‍ക്കു മാത്രമേ വിദ്യ അഭ്യസിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ നയ വൈകല്യത്തിന്റെ ഫലമായി പിന്നോക്കാവസ്ഥ സൃഷ്ടിക്കപ്പെട്ടു, സമൂഹം രണ്ടായി വിഭജിക്കപ്പെട്ടു. ഇതിന്റെ ഫലമായിട്ടാണ് കേരളം ഭ്രാന്താലയം എന്നുപോലും അറിയപ്പെട്ടത്. പ്രകൃതിയുടെ അറിവുകള്‍ ചിലര്‍ക്കുമാത്രം ലഭ്യമാക്കുക എന്നത് അശാസ്ത്രീയമാണ്. വിദ്യ നി...