Skip to main content

പ്രതിബന്ധങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ട മനുഷ്യന്‍, ശാസ്ത്രലോകത്തെ കഴിവുറ്റ പ്രതിഭ… സ്റ്റീഫന്‍ ഹോക്കിംഗ്സ് വിടവാങ്ങി ..

തമോഗര്‍ത്തങ്ങളുടെ കളിത്തോഴന്‍, പ്രതിബന്ധങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ട മനുഷ്യന്‍, ശാസ്ത്രലോകത്തെ കഴിവുറ്റ പ്രതിഭ… സ്റ്റീഫന്‍ ഹോക്കിംഗ്സ് വിടവാങ്ങി ..
***************************************************************************

വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് അങ്ങ് ബഹിരാകാശത്തെ അത്ഭുതങ്ങള്‍ ലോകത്തിന് തുറന്നുകാണിച്ച, പകരം വെയ്ക്കാനില്ലാത്ത പ്രതിഭാസം.
ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെയാണ് ഹോക്കിംഗ്. എരിതീയില്‍ നിന്നുയര്‍ന്ന് ബഹിരാകാശത്തോളം വളര്‍ന്ന മനുഷ്യന്‍. കേവലം രണ്ടുവര്‍ഷം ആയുസ്സെന്ന് വിധിയെഴുതിയതാണ്, 1963 ല്‍. ശാസ്ത്രലോകത്തിന്റെ തിരുമുറ്റത്ത് ഹോക്കിംഗിന്റെ വീല്‍ചെയറുകള്‍ തിരിയാന്‍ തുടങ്ങിയിട്ട് അഞ്ചര പതിറ്റാണ്ടാകുന്നു.
ഫ്രാങ്കിന്റെയും ഇസബെല്‍ ഹോക്കിംഗിന്റെയും പുത്രനായ 1942 ജനുവരി എട്ടിനാണ് സ്റ്റീഫന്‍ വില്യം ഹോക്കിംഗ് ജനിക്കുന്നത്. ബാല്യവും കൗമാരവും പിന്നിട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ബിരുദപഠനത്തിന് ശേഷം ക്രേംബ്രിഡ്ജില്‍ ഗവേഷണത്തിനുള്ള ഒരുക്കള്‍ക്കിടെയിലാണ് അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന ഗുരുതരമായ അസുഖം ബാധിച്ചത് . ഉടന്‍ മരണം എന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്തിനെ ധീരമായി ജീവിച്ചുതോല്‍പ്പിച്ചാണ് ഈ എഴുപത്തിയാറാം വയസ്സില്‍ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്.
തന്റെ അസുഖത്തെ ഒരു ‘പ്രിവിലേജ്’ ആയി കാണുകയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഭിന്നശേഷിയുള്ളവരുടെ റോള്‍ മോഡല്‍ ആയി മാറി അദ്ദേഹം. ലോകമെമ്പാടും സഞ്ചരിച്ച് ഭിന്നശേഷിക്കാര്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കുകയും,അവര്‍ക്ക് വേണ്ടി പണം സ്വരൂപിക്കുകയും ചെയ്തു. ഹോക്കിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഭരണകൂടത്തെ നിര്‍ബന്ധിരാക്കി.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുശേഷം ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗല്‍ഭമായ മസ്തിഷ്‌കത്തിന്റെ ഉടമയാണ് സ്റ്റീഫന്‍ ഹോക്കിംഗ്. രോഗബാധിതനായതിനുശേഷം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നഷ്ടപ്പെട്ടെങ്കിലും, അദ്ദേഹം മുന്നോട്ട് വച്ച പല സിദ്ധാന്തങ്ങളും ശാസ്ത്രത്തെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചവയായിരുന്നു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം, ദ് യൂണിവേഴ്‌സ് ഇന്‍ എ നട്‌ഷെല്‍- ലോകത്തെ അമ്പരിപ്പിച്ച ഒട്ടേറെ കൃതികള്‍ ഹോക്കിംഗിന്റെ ബുദ്ധിമണ്ഡലത്തില്‍ നിന്നും പിറന്നുവീണു. ഹോക്കിംഗിന്റെ ആദ്യപുസ്തകമായ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഒരു കോടിയിലധികം കോപ്പികളാണ് വിറ്റുപോയത്.
ഹോക്കിംഗിന്റെ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള (ബ്ലാക്ക് ഹോളുകള്‍) പ്രബന്ധം അന്നുവരെ മനുഷ്യന് അറിയാന്‍ കഴിയാതിരുന്ന ഒരു ശാസ്ത്രസത്യത്തെ വെളിപ്പെടുത്തുകയായിരുന്നു. തമോഗര്‍ത്തങ്ങള്‍ റേഡിയേഷന്‍ പുറത്തുവിടുന്നുവെന്ന കണ്ടുപിടുത്തത്തെ തുടര്‍ന്ന് ശാസ്ത്രലോകം ഈ പ്രതിഭാസത്തെ ഹോക്കിംഗ് റേഡിയേഷന്‍ എന്നു പേരിട്ട് വിളിച്ചു. ക്വാണ്ടം ഗ്രാവിറ്റിയെക്കുറിച്ചും, ഗുരുത്വാകര്‍ഷണത്തെക്കുറിച്ചും ഹോക്കിംഗ് നടത്തിയ നീരീക്ഷണങ്ങള്‍ ശാസ്ത്രകുതുകികള്‍ക്ക് എക്കാലവും മുതല്‍കൂട്ടാണ്. ബ്ലാക്ക് ഹോളുകളല്ല, ഗ്രേ ഹോളുകളാണ് പ്രപഞ്ചത്തിലുള്ളത് പിന്നീട് അദ്ദേഹം പറഞ്ഞപ്പോള്‍, ശാസ്ത്രലോകത്തിന് അതും കൗതുകമായി.
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പേരില്‍ വിഖ്യാത സംവിധായകന്‍ എറോള്‍ മോറിസ് ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. പ്രപഞ്ച വിജ്ഞാനീയമാണ് അദ്ദേഹത്തിന്‍റെ പുസ്തകം ചര്‍ച്ചചെയ്തിരുന്നതെങ്കില്‍ സ്റ്റീഫന്‍ ഹോക്കിംഗ് എന്ന അതുല്യപ്രതിഭയുടെ ജീവചരിത്രമാണ് ഡോക്യുമെന്ററി കാണിച്ചുതന്നത്. 21ാം നൂറ്റാണ്ടിലെ ശാസ്ത്രവിസ്മയത്തെ ചരിത്രത്തിലേക്ക് ദൃശ്യരൂപത്തില്‍ ചേര്‍ത്തുവയ്ക്കുകയായിരുന്നു ഈ ചിത്രം.
‘2020 നകം ചന്ദ്രനിലേക്കും 2025 നകം ചൊവ്വയിലേക്കും ഗവേഷകരെ എത്തിക്കണം. 30 വര്‍ഷത്തിനകം ചന്ദ്രനില്‍ മനുഷ്യന് താവളം ഒരുക്കാന്‍ കഴിയണം. പ്രകാശത്തിന്റെ അഞ്ചിലൊന്നു വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബഹിരാകാശ പേടകം നിര്‍മ്മിക്കണം. ഭൂമിയില്‍ നമുക്ക് ഇടമില്ലാതായി വരികയാണെന്നും സൗരയൂഥസഞ്ചാരം ആരംഭിക്കണമെന്നും. മനുഷ്യര്‍ ഭൂമി ഉപേക്ഷിക്കേണ്ട കാലം അടുത്തുവരികയാണെന്നും’ അങ്ങനെ ഭൂമിയുടെയും മനുഷ്യന്റെയും ഭാവിയെക്കുറിച്ച് നിര്‍ദ്ദേശങ്ങളും ആകുലതകളും അടുത്തിടെ ഹോക്കിംഗ് പങ്കുവച്ചിരുന്നു. മാത്രമല്ല ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വളര്‍ത്തിയെടുക്കുന്ന മനുഷ്യന്റെ പ്രവണത നമുക്ക് തന്നെ തിരിച്ചടിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.
അറിവുകള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ ലോകം. അതില്‍ അവിശ്വസീനമായ അറിവുകളും ചിന്തകളും മാനവരാശിയിലേക്ക് പകര്‍ന്നുതന്നുകൊണ്ടാണ് സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ശാസ്ത്ര വിസ്മയം കടന്നുപോകുന്നത്. ഒരുപക്ഷെ നികത്തപ്പെടാനാകാത്ത ഒരു വിടവ് ബാക്കിനിര്‍ത്തുകയാണ് ഈ തമോഗര്‍ത്തങ്ങളുടെ കൂട്ടുകാരന്‍.....
ആദരാഞ്ജലികള്‍....

Comments

Popular posts from this blog

മികവിന്റെ ചിറകിലേറി പാറശാല നിയോജകമണ്ഡലത്തിലെ പൊതുവിദ്യാഭ്യാസരംഗം.

കീഴാറൂർ ഗവ:ഹയർ സെക്കന്ററി സ്കൂളിന്  അടിസ്ഥാന സൗകര്യ വികസനത്തിന് 1 കോടി രൂപ അനുവദിച്ചു.  #വിദ്യാലയ_മുത്തശ്ശിക്ക്_പിണറായി #സർക്കാരിന്റെ_ആദരം

പാറശാലയ്ക്ക് ഇത് അഭിമാന നിമിഷം......... ലോകശ്രദ്ധ നേടി പാറശ്ശാല ഗവ.താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി..

മികച്ച നിലവാരം പുലർത്തുന്ന ആശുപത്രികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ കായകല്പ അവാർഡടക്കം മികവിനുള്ള നിരവധി പുരസ്കാരങ്ങൾ വാങ്ങിയ പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. ഞാനും ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്ണനും ചേർന്ന് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കൻ സംഘത്തിന് വിശദീകരിച്ചു നൽകി  പാറശ്ശാല ഗവ.താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കൻ സംഘം നേരിട്ട് വിലയിരുത്തി ആശുപത്രിയിലെ ഡയാലിസിസ് യൂണീറ്റ്, വാർഡുകൾ , ജൈവ പാർക്ക്,കുട്ടികളുടെ പാർക്ക്, ലാബുകൾ , ഓ.പി വിഭാഗം , ഓപ്പറേഷൻ തീയേറ്ററുകൾ , ശിശു സൗഹൃദ,സ്ത്രീ സൗഹൃദ വാർഡുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നുവെന്നും ഈ മാതൃക അനുകരണീയമാണെന്നും മന്ത്രി കുറിച്ചു. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആ...