Skip to main content

വികസനവഴിയില്‍ പാറശ്ശാല മണ്ഡലം CK HAREENDRAN MLA

കുന്നത്തുകാൽ-പെരുങ്കടവിള റോഡിന്റെ പുനർനവീകരണപ്രവർത്തനം ഉദ്ഘാടനം ചെയ്തപ്പോൾ

------------------------------------------------------------------------
13 വർഷങ്ങൾക്ക് മുൻപ് അവസാനമായി ടാർചെയ്ത കുന്നത്തുകാൽ-പെരുങ്കടവിള റോഡിന്റെ പുനർനവീകരണം ഇന്നുമുതൽ ആരംഭിച്ചു. 4.25 കോടിരൂപ ചിലവഴിച്ചാണ് റോഡ് അത്യാധുനിക രീതിയിൽ റബ്ബറൈസ്ഡ് ടാറിംഗ് നടത്തി നവീകരിക്കുന്നത്. 7 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിൽ 5.5 മീറ്റർ വീതിയിൽ 30 ബി.എം 30 ബി.സി എന്ന ക്രമത്തിൽ റബ്ബറൈസ്ഡ് ടാറിംഗ് നടത്തും, ഒരു കിലോമീറ്റർ ദൂരം പ്ലാസ്റ്റിക് ടാറിംഗ് ചെയ്യും.

കൂടാതെ പ്രധാന കവലകളുടെ നവീകരണം, ട്രാഫിക് സൈൻ ബോർഡുകൾ,റോഡ് മാർക്കിംഗ്,ട്രാഫിക്ക് സുരക്ഷാ സംവിധാനമായ റിഫ്ളക്റ്റിങ് സ്റ്റഡുകൾ എന്നിവ സ്ഥാപിക്കും, ഡിസംബറോടെ പണിപൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ.

ചടങ്ങിൽ കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ് അരുൺ , വൈസ് പ്രസിഡന്റ് സജിത, പിഡബ്ലൂഡി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ,നാട്ടുകാർ,തുടങ്ങി നിരവധിപേർ സംബന്ധിച്ചു.


തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുകൊണ്ട് മണ്ണാംകോണം പാലിയോട് റോഡിന്റെ പുനർനവീകരണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു...

-----------------------------------------------------------------------------

മണ്ണാംകോണം-പാലിയോട് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് കാലമേറെയായി. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടഭ്യർത്ഥിച്ചു ചെന്ന എന്നോട് ഇൗ പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങൾ ഉന്നയിച്ച ഒരേയൊരാവശ്യം ഈ റോഡിന്റെ പുനർനവീകരണമായിരുന്നു ..
തിരഞ്ഞെടുപ്പ് കാലത്ത് ഞാനുൾപ്പെടെയുള്ള സ്ഥാനാർത്ഥികളുടെ പര്യടനവാഹനങ്ങൾ അക്ഷരാർത്ഥത്തിൽ ഇതുവഴി നീന്തിയാണ് കടന്നുപോയത് അത് അന്നത്തെ ദിനപത്രങ്ങളിലെ പ്രധാന വാർത്തയുമായിരുന്നു.

ഞാൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തശേഷം മുൻഗണന നൽകിയതും തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനാണ്. വാഗ്ദാനങ്ങളെല്ലാം തന്നെ ഒരുമിച്ച് പ്രാവർത്തികമാക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടങ്കിലും മുൻഗണനാക്രമത്തിൽ ഓരോന്നും സമയബന്ധിതമായി പൂർത്തിയാക്കി നൽകുവാനാണ് ശ്രമിക്കുന്നത്.

4.25 കോടിരൂപ ചിലവഴിച്ച് നവീകരിക്കുന്ന മണ്ണാംകോണം പാലിയോട് റോഡിന്റെ നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ നിന്നും....




Comments

Popular posts from this blog

മികവിന്റെ ചിറകിലേറി പാറശാല നിയോജകമണ്ഡലത്തിലെ പൊതുവിദ്യാഭ്യാസരംഗം.

കീഴാറൂർ ഗവ:ഹയർ സെക്കന്ററി സ്കൂളിന്  അടിസ്ഥാന സൗകര്യ വികസനത്തിന് 1 കോടി രൂപ അനുവദിച്ചു.  #വിദ്യാലയ_മുത്തശ്ശിക്ക്_പിണറായി #സർക്കാരിന്റെ_ആദരം

പാറശാലയ്ക്ക് ഇത് അഭിമാന നിമിഷം......... ലോകശ്രദ്ധ നേടി പാറശ്ശാല ഗവ.താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി..

മികച്ച നിലവാരം പുലർത്തുന്ന ആശുപത്രികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ കായകല്പ അവാർഡടക്കം മികവിനുള്ള നിരവധി പുരസ്കാരങ്ങൾ വാങ്ങിയ പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. ഞാനും ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്ണനും ചേർന്ന് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കൻ സംഘത്തിന് വിശദീകരിച്ചു നൽകി  പാറശ്ശാല ഗവ.താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കൻ സംഘം നേരിട്ട് വിലയിരുത്തി ആശുപത്രിയിലെ ഡയാലിസിസ് യൂണീറ്റ്, വാർഡുകൾ , ജൈവ പാർക്ക്,കുട്ടികളുടെ പാർക്ക്, ലാബുകൾ , ഓ.പി വിഭാഗം , ഓപ്പറേഷൻ തീയേറ്ററുകൾ , ശിശു സൗഹൃദ,സ്ത്രീ സൗഹൃദ വാർഡുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നുവെന്നും ഈ മാതൃക അനുകരണീയമാണെന്നും മന്ത്രി കുറിച്ചു. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആ...