പാറശാലയ്ക്ക് ഇത് അഭിമാന നിമിഷം......... ലോകശ്രദ്ധ നേടി പാറശ്ശാല ഗവ.താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി..
മികച്ച നിലവാരം പുലർത്തുന്ന ആശുപത്രികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ കായകല്പ അവാർഡടക്കം മികവിനുള്ള നിരവധി പുരസ്കാരങ്ങൾ വാങ്ങിയ പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ.
ഞാനും ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്ണനും ചേർന്ന് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കൻ സംഘത്തിന് വിശദീകരിച്ചു നൽകി
പാറശ്ശാല ഗവ.താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കൻ സംഘം നേരിട്ട് വിലയിരുത്തി ആശുപത്രിയിലെ ഡയാലിസിസ് യൂണീറ്റ്, വാർഡുകൾ , ജൈവ പാർക്ക്,കുട്ടികളുടെ പാർക്ക്, ലാബുകൾ , ഓ.പി വിഭാഗം , ഓപ്പറേഷൻ തീയേറ്ററുകൾ , ശിശു സൗഹൃദ,സ്ത്രീ സൗഹൃദ വാർഡുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നുവെന്നും ഈ മാതൃക അനുകരണീയമാണെന്നും മന്ത്രി കുറിച്ചു.
അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ രംഗം വളരെ പുറകിലാണ്. ഇത്രയും പരിമിതമായ ചുറ്റുപാടില്‍ നിന്നും കേരളം എങ്ങനെ മാതൃകാപരമായ ആരോഗ്യ പുരോഗതി കൈവരിച്ചു എന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സവിശേഷ നേട്ടങ്ങളും സംവിധാനങ്ങളും നേരിട്ടറിയാനും പഠനം നടത്താനും വേണ്ടിയാണ് കേരളത്തിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ഡഗ്ലസ് ന്യൂമാന്‍, ആരോഗ്യ വകുപ്പിലെ ചീഫ് ഡയറക്ടര്‍ ഡോ. ക്രിഷ് വല്ലാബ്ജി എന്നിവര്‍ മന്ത്രിയോടൊപ്പമുള്ള ദക്ഷിണാഫ്രിക്കന്‍ സംഘത്തിലുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ വന്‍കിട ആശുപത്രികള്‍ വളരെയധികമുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്ക് വേണ്ടി 80 ശതമാനവും ചെലവഴിക്കുന്നുവെങ്കിലും 20 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂവെന്നും ദക്ഷിണാഫ്രിക്കന്‍ സംഘം വ്യക്തമാക്കി. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവവര്‍ത്തനങ്ങളേയും സംഘം അഭിനന്ദിച്ചു.
ദക്ഷിണാഫ്രിക്ക പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. എച്ച്.ഐ.വി. ബാധിതരേക്കാള്‍ വളരെയധികം കൂടുതലാണ് ക്ഷയരോഗികള്‍. മദ്യപാനം, മയക്കുമരുന്ന്, അനാരോഗ്യകരമായ ജീവിത ശൈലി, വനിതകളുടെ പുകവലി എന്നിവ വലിയ പ്രശ്‌നമാണ്. ഇതെല്ലാം അവബോധത്തിലൂടെ കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. മാനസികാരോഗ്യ രംഗത്തും ദക്ഷിണാഫ്രിക്ക വളരെയധികം വെല്ലുവിളി നേരിടുന്നുണ്ട്.
കേരളത്തിലെ പ്രാഥമികാരോഗ്യ രംഗത്ത് തന്നെ മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക തലത്തില്‍ തന്നെ മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സിക്കാന്‍ കഴിയുന്ന പദ്ധതി ദക്ഷിണാഫ്രിക്കയില്‍ എങ്ങനെ നടപ്പിലാക്കാന്‍ കഴിയും എന്നതും ചര്‍ച്ച ചെയ്തു.
പാറശാല ഗവ. ഹെഡ് ക്വാർട്ടേഴ്‌സ്താലൂക്ക് ആശുപത്രി കൂടാതെ പാറശാല ആയുര്‍വേദ ആശുപത്രി, ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം, ആയുര്‍വേദ കോളേജ് എന്നിവയും സംഘം സന്ദര്‍ശിച്ചു .
ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്ണൻ , പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ് V.R.സലൂജ , പാറശ്ശാല ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീ.എസ.സുരേഷ് , NHM ജില്ലാ പ്രോജക്ട് മാനേജർ ഡോ.സ്വപ്ന , HMC മെമ്പർമാർ, ഡോക്ടർമാർ, നഴ്സുമാർ മറ്റ് ജീവനക്കാർ എന്നിവർ സംഘത്തെ അനുഗമിച്ചു.
Photo credit : Sunil Bamiyan




Comments
Post a Comment