മികച്ച നിലവാരം പുലർത്തുന്ന ആശുപത്രികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ കായകല്പ അവാർഡടക്കം മികവിനുള്ള നിരവധി പുരസ്കാരങ്ങൾ വാങ്ങിയ പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. ഞാനും ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്ണനും ചേർന്ന് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കൻ സംഘത്തിന് വിശദീകരിച്ചു നൽകി പാറശ്ശാല ഗവ.താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കൻ സംഘം നേരിട്ട് വിലയിരുത്തി ആശുപത്രിയിലെ ഡയാലിസിസ് യൂണീറ്റ്, വാർഡുകൾ , ജൈവ പാർക്ക്,കുട്ടികളുടെ പാർക്ക്, ലാബുകൾ , ഓ.പി വിഭാഗം , ഓപ്പറേഷൻ തീയേറ്ററുകൾ , ശിശു സൗഹൃദ,സ്ത്രീ സൗഹൃദ വാർഡുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നുവെന്നും ഈ മാതൃക അനുകരണീയമാണെന്നും മന്ത്രി കുറിച്ചു. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആ...
Comments
Post a Comment